ആഗോള ആയുധവത്കരണം പരിസ്ഥിതി പരിപാലനത്തിന് ഭീഷണി!
ജാദ അക്വിലീനൊ – ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആഗോളതലത്തിൽ ആയുധവത്കരണം ശക്തിപ്പെടുത്തുന്നതിനുള്ള നാറ്റൊയുടെ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ-NATO) തീരുമാനം കാലാവസ്ഥ മാറ്റത്തെ ചെറുക്കുകയെന്ന ലക്ഷ്യത്തിന് ഭീഷണിയാണെന്ന് കോൺഫ്ലിക്റ്റ് ആൻറ് എൻവയോൺമെൻറ് ഒബ്സെർവേറ്ററി (Conflict and Environment Observatory) എന്ന സർക്കാരിതര സംഘടനയുടെ ഒരു പഠനം കാണിക്കുന്നു.
ഇരുപതുകോടി ടൺ ഹരിത ഗൃഹവാതകം ഉല്പാദിപ്പിക്കപ്പെടുന്ന അപകടം ഉണ്ടെന്ന് ഈ പഠനം മുന്നറിയിപ്പു നല്കുന്നു. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങൾ വർദ്ധമാനമായിക്കൊണ്ടിരിക്കുന്നതും അങ്ങനെ സൈനികച്ചിലവുകൾ വർദ്ധിക്കുന്നതും കൂടുതൽ ആയുധങ്ങൾ സമാഹരിക്കപ്പെടുന്നതും ഈ അപകടത്തിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. 2.46 ട്രില്ലിയൺ, അതായത് 2ലക്ഷത്തി 46000 കോടി ഡോളർ ആണ് 2023-ൽ ലോകരാഷ്ട്രങ്ങൾ ആയുധങ്ങൾക്കായി വിനിയോഗിച്ചതെന്ന് കണക്കുകൾ കാണിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: