തിരയുക

വത്തിക്കാൻ സൈറ്റിന്റെ പുതിയ രൂപം വത്തിക്കാൻ സൈറ്റിന്റെ പുതിയ രൂപം  

വത്തിക്കാൻ വെബ്‌സൈറ്റിന് പുതിയ രൂപം

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളാണ് ദിവസം തോറും, വത്തിക്കാൻ വെബ്സൈറ്റ് സന്ദർശിക്കുന്നത്. വിവിധങ്ങളായ വിവരങ്ങൾ കൈമാറുന്നതോടൊപ്പം, സഭയിൽ വിവിധ പരിശുദ്ധ പിതാക്കന്മാർ പ്രസിദ്ധീകരിച്ചിട്ടുള്ള സഭാരേഖകളും, വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

വത്തിക്കാന്റെ. ഔദ്യോഗിക വെബ്സൈറ്റായ www.vatican.va ആളുകൾക്ക് കൂടുതൽ സൗകര്യപ്രദവും, വേഗത്തിൽ പ്രാപ്യവുമായ രീതിയിൽ പുതിയ രൂപകൽപ്പനയോടെ പ്രസിദ്ധീകരിച്ചു. 1995 ഡിസംബർ മാസം മുതലാണ്, ലോകമെമ്പാടുമുള്ള ആളുകളെ പരസ്പരം യോജിപ്പിക്കുകയും, കത്തോലിക്കാ സഭയോടുള്ള ഐക്യം കൂടുതൽ ത്വരിതപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി ഈ ഓൺലൈൻ സംവിധാനം ആരംഭിച്ചത്. പുതുക്കിയ സംവിധാനത്തിലൂടെ, ലിയോ പതിനാലാമൻ പാപ്പായുടെയും, അദ്ദേഹത്തിന്റെ മുൻഗാമികളുടെയും വിവിധങ്ങളായ പ്രസിദ്ധീകരണങ്ങൾ വേഗത്തിൽ ആളുകൾക്ക് ലഭിക്കും.

ഇത്തരത്തിലുള്ള രൂപകൽപ്പന പ്രാബല്യത്തിൽ വരുത്തുന്നതിന്, നിരവധിയാളുകളുടെ സംഘപരമായ പ്രവർത്തനങ്ങൾ സഹായകരമായിട്ടുണ്ട്. ഡിജിറ്റൽ ലോകത്ത്, വിശ്വാസസംബന്ധമായ ആശയവിനിമയം എന്ന ആശയവുമായുള്ള സംഘടനയിലെ ആദ്യ അംഗങ്ങളിൽ ഒരാളായ, പേര് വംശജനായ ഹുവാൻ കാർലോസ് യീത്തോയാണ് ഗ്രാഫിക് ഡിസൈനർ എന്ന നിലയിൽ ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. വത്തിക്കാൻ മാധ്യമവിഭാഗത്തിന്റെ സാങ്കേതികവിഭാഗത്തിന്റെ സഹകരണവും, ഇത്തരുണത്തിൽ ഈ സാക്ഷാത്കരണത്തിൽ അടിസ്ഥാനമായിട്ടുണ്ട്.

"ഡിജിറ്റൽ ലോകത്ത് സഭയുടെ ആലിംഗനത്തെ പ്രതിനിധീകരിക്കണം" എന്ന ആശയത്തോടെയാണ്, ഇതിന്റെ രൂപകൽപ്പന കാർലോസ് നടത്തിയത്.  റോമൻ ആകാശത്തിന്റെ നീലയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിറങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ദിവ്യത്വത്തിന്റെ സുവർണ്ണ നിറങ്ങൾ, പ്രകാശിപ്പിക്കാൻ ഇളം ചാരനിറവും വെള്ളയും പേജിൽ ഉപയോഗിച്ചിരിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 മേയ് 2025, 15:09